രാവിലെ വരാന്തയില്‍ വാര്‍ത്തകളിലേക്ക് കുമ്പിട്ടിരിക്കുന്ന നേരത്താണ് മഴ പെയ്തത്.
തുറന്നിട്ടിരുന്ന ഗേറ്റ് കടന്നു വന്ന മഴയ്ക്ക് മേലേക്ക് തെങ്ങിന്‍ തലപ്പില്‍ നിന്നും വെയിലിന്റെ സ്പോട്ട് ലൈറ്റ്.
അകത്തേക്കോടി ക്യാമറ എടുക്കാന്‍ ആണ് ആദ്യം തോന്നിയത്.
തിരക്കുള്ള വിരുന്നുകാരെ പോലെ 'ഞങ്ങള്‍ ഇപ്പൊ പോകും' എന്ന് വെയിലും മഴയും ഭീഷണിപ്പെടുത്തിയപ്പോള്‍ മൊബൈല്‍ കയ്യിലെടുത്തു പുറത്തിറങ്ങി.
2.0 mega pixel മാത്രം തെളിച്ചമുള്ള ആ ഒറ്റക്കണ്ണ്‍ ചിമ്മി തുറന്നപ്പോഴേ caption മനസ്സില്‍ ഉറപ്പിച്ചിരുന്നു
വീട്ടിലേക്കുള്ള വഴി !!
No comments:
Post a Comment