ഓഫീസ് ഭിത്തിയിലെ തണുപ്പൻ യന്ത്രത്തിന്റെ പാളിയിൽ
സ്വന്തം മടുപ്പ് എഴുതി വെക്കുക
താഴ്വാരങ്ങളിലെ വയല്പ്പൂക്കളുടെ മണമുള്ള കാറ്റിൽ
നമുക്ക് കൈ വിരിച്ചു പിടിക്കാൻ സമയമായിരിക്കുന്നു
ഇവിടുത്തെ തിളങ്ങുന്ന മാർബിൾ കളങ്ങളിൽ
നമ്മൾ ആരോ നിയന്ത്രിക്കുന്ന കരുക്കൾ മാത്രമാണ്
കുരുങ്ങിപ്പോയ കാലുകളെ വലിച്ചെടുക്കുക
ഇനി പാദങ്ങൾ പച്ച മണ്ണിന്റെ തണുപ്പും നോവുമറിയട്ടെ
അതിരാവിലെ ആരോ താഴെ വച്ച ഭാരം വീണ്ടുമുയർത്തി
പാഴാക്കാനുള്ളതല്ല നിന്റെ വിയർപ്പ്
അത് ഉഴുതിട്ട മണ്ണടരുകളിലേക്ക് പടർന്നു കയറാനുള്ളതാണ്
ആ നനവിൽ ഉറങ്ങിക്കിടന്ന വിത്തുകൾക്ക് മുള പൊട്ടട്ടെ
മറക്കരുത്
നീ ചട്ടികളിൽ വളരാനുള്ളതല്ല
ആകാശങ്ങളിലേക്ക് കൈകൾ വിരിച്ച് പടർന്നു പന്തലിക്കാനുള്ളതാണ്
wonderfull..
ReplyDeleteഇത് എഴുതാനുണ്ടായ സാഹചര്യം?
ReplyDelete