നീ നിന്റെ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയതും
എന്റെ ഒരു നോട്ടം പതിയാന്‍ നീ പെരു വിരല്‍ ഊന്നി നിവര്ന്നു നിന്നതും
കുളിരുള്ള പുതപ്പിനു ചോട്ടില്‍
''എന്നെ ഇങ്ങനെ നോക്കരുതേ '' എന്ന് കൊഞ്ചി
എന്റെ കണ്ണുകള്‍ നീ ഇറുക്കി പൊത്തിയതും
ഞാന്‍ മറന്നിട്ടില്ല
ഇന്ന്,
നിന്നെ ഒരു നോക്ക് കാണാന്‍ കാത്തു നിന്ന എനിക്ക് മുന്നില് നിന്നും
നീ കണ്ണ് വെട്ടിച്ചു നടക്കുമ്പോള്‍
മങ്ങിപ്പോയ കാഴ്ചകള്‍ക്കിടയിലും ഞാന്‍ കാണുന്നുണ്ടായിരുന്നു
നിനക്ക് ചുറ്റുമുള്ളവര്‍ എന്നെ നോക്കി ചിരിക്കുന്നത്
No comments:
Post a Comment