Tuesday, September 3, 2013

പാക്കറ്റ് പ്രണയം

പെണ്ണിന്റെ വാക്കും ലെയിസിന്റെ പായ്ക്കും ഒരേപോലെയാണ് 

പകുതി ഗ്യാസ് !!


Thursday, August 15, 2013

തിരിച്ചറിവ്

പ്രണയത്തില്‍ പ്രണയത്തേക്കാള്‍ തീക്ഷ്ണമായ ഒന്നുണ്ടെങ്കില്‍ 
അത് വഞ്ചിക്കപ്പെടുമ്പോഴുള്ള പക മാത്രമാണ് !

Monday, July 22, 2013

പനി

പനി - ചില ഓ൪മ്മകള്‍ പോലെ
എത്ര കുടഞ്ഞു കളഞ്ഞിട്ടും തലയില്‍ നിന്നും പോണില്ല !!

Wednesday, June 26, 2013

വിവാഹം

കണ്ട പൂന്തോട്ടങ്ങള്‍ അത്രയും മറ്റാരുടെയോക്കെയോ ആണെന്നും 
ഇനി ഇനി മുതലങ്ങോട്ട്  മുറ്റത്ത് നില്ക്കുന്ന കടലാസ് ചെടിക്ക് മാത്രം വെള്ളം കോരിയാല്‍  മതിയെന്നുമുള്ള തിരിച്ചറിവ്

Tuesday, June 25, 2013

നൂല്‍ മഴ

ചില പെണ്ണുങ്ങള്‍ നൂല്‍ മഴ പോലെയാണ് 
തകത്തൊട്ടു പെയ്യത്തുമില്ല 
എന്നാ മനുഷ്യനെ മെനക്കെടുത്തുകയും  ചെയ്യും !

Tuesday, June 18, 2013

സമയം

നീ ഇട്ടേച്ചു പോയതിന്റെ അന്ന് വൈകിട്ടാണ് 
നീ തന്നെ സമ്മാനമായി തന്ന വാച്ച് ഞാന്‍ അഴിച്ചു വെച്ചത് 
ഇടത്തേ കൈ തണ്ട ഇപ്പോഴും ശൂന്യമാണ് 

പക്ഷെ ഇപ്പോഴാണ് സമയം ശരിയായത് !!

സത്യമായും ഞാ൯ ഒന്ന് തൊട്ടേ ഉള്ളു

മൊബൈല്‍ ഫോണ്‍ വഴി ഫേസ് ബുക്കിന്റെ ഹോം പേജില്‍ കയറിയപ്പോ സുന്ദരിയായ ഒരു പെണ്‍കുട്ടി 
കൊള്ളാലോ, ഒന്ന് കണ്ട് കളയാം എന്ന് വിചാരിച്ച് ടച് സ്ക്രീനില്‍ നടുവിരല്‍ തൊട്ടപ്പോ ഞെട്ടിപ്പോയി 

Loading !! 

സത്യമായും ഞാ൯ ഒന്ന് തൊട്ടേ ഉള്ളു !!!