നിന്ന നില്‍പ്പില്‍ നമുക്ക് നേരെ മൂന്നാറിന് പോയാലോ എന്ന് ചോദിയ്ക്കാന്‍
അന്ന് രാത്രി കുന്നിന്‍ മുകളിലെ മേച്ചില്‍ പുറങ്ങളിലൂടെ ബുള്ളറ്റ് ഓടിച്ചു കയറ്റാന്‍
രണ്ടു ദിവസത്തേക്ക് ഇനി എന്നെ ആരും വിളിക്കണ്ട എന്ന് പറഞ്ഞു ഫോണ്‍ സ്വിച് ഓഫ് ചെയ്യാന്‍
അലമ്പാന്‍ , ബഹളം വെക്കാന്‍
അലമ്പാന്‍ , ബഹളം വെക്കാന്‍
ഒന്നിനും ഇനി അവനില്ല
സാഹസീകനായ മറ്റൊരു സുഹൃത്ത് കൂടി ഭര്ത്താവായിരിക്കുന്നു !!
ഇനിയെല്ലാം വെറും പതിവ് വാചകങ്ങള്‍
അളിയാ വൈഫ് ഹൌസില്‍ ആണ് വിളിക്കാവേ
അവള്‍ക്കു ചെറിയൊരു പനി പോലെ . ഞാന്‍ ഒന്ന് ചെല്ലട്ടെ
നേരം 10 മണി കഴിഞ്ഞു . നമുക്ക് വീട്ടില് പോകണ്ടേ ?
എന്തിനധികം
കഴുത്ത് പിരിച്ചൊടിച്ച കുപ്പിക്ക് മു൯പില്‍ ഇരിക്കുമ്പോള്‍ പോലും
തലവേദന , പത്ത്യം , പോലീസ് ചെക്കിങ്ങ്
എല്ലാം സഹിക്കാം
ഒടുക്കം സ്തീ ധനം കിട്ടിയ കാറിന്റെ ചില്ല് താഴ്ത്തി
എല്ലാ അവന്മാരും ചോദിക്കുന്നൊരു ചൊദ്യമില്ലെ..
ഇനിയെങ്കിലും നന്നായി കൂടെടാ ?
പ്ലീസ്
അതെങ്കിലും ഒന്ന് ഒഴിവാക്കി തരണം
ഞങ്ങള്‍ പാവം പാപികള്‍ ജീവിച്ചു പൊക്കോട്ടെ !