Saturday, March 23, 2013

നോട്ടങ്ങള്‍

പാളി വീണ എന്റെ ഓരോ നോട്ടവും 
നീ നിന്റെ ഹൃദയത്തിലേക്ക്  ഏറ്റു വാങ്ങിയതും 
എന്റെ ഒരു നോട്ടം പതിയാന്‍   നീ പെരു വിരല്‍ ഊന്നി നിവര്ന്നു നിന്നതും 
കുളിരുള്ള പുതപ്പിനു ചോട്ടില്‍ 
''എന്നെ ഇങ്ങനെ നോക്കരുതേ '' എന്ന് കൊഞ്ചി 
എന്റെ കണ്ണുകള്‍  നീ ഇറുക്കി പൊത്തിയതും 
ഞാന്‍  മറന്നിട്ടില്ല 

ഇന്ന്,
നിന്നെ ഒരു നോക്ക് കാണാന്‍  കാത്തു നിന്ന എനിക്ക് മുന്നില് നിന്നും 
നീ കണ്ണ് വെട്ടിച്ചു നടക്കുമ്പോള്‍
മങ്ങിപ്പോയ കാഴ്ചകള്‍ക്കിടയിലും ഞാന്‍  കാണുന്നുണ്ടായിരുന്നു 
നിനക്ക് ചുറ്റുമുള്ളവര്‍ എന്നെ നോക്കി ചിരിക്കുന്നത്  



Wednesday, March 6, 2013

മണ്‍സൂണ്‍ അനുരാഗ

ഇപ്പോള്‍ ഒരു മഴയും പെയ്യുന്നില്ല 
പെയ്യുന്നു എന്ന് വരുത്തി തീര്‍ക്കുന്നു 
അത്ര മാത്രം 

മഴ

മഴ..
ഇടവഴിയിലെ ചുംബനങ്ങള്‍ പോലെ 
നനഞ്ഞ ചുണ്ട് കൊണ്ട് വേഗം തൊട്ടു 
പിന്നെ ധ്രിതി പിടിച്ചു ഓടിപ്പോയി