അവളാൽ ഉപേക്ഷിക്കപ്പെട്ടതിന്റെ അന്ന് തന്നെയാണ് ദൈവം പ്രത്യക്ഷപ്പെട്ടത്
ഞാൻ ഒരേ സമയം അത്ഭുതത്തോടും നിരാശയോടും കൂടി ദൈവത്തെ നോക്കി
ദൈവം പുഞ്ചിരിക്കുന്നു
എനിക്ക് സഹിച്ചില്ല
"അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ അന്ന്
ഞാൻ നിന്നോടും സമ്മതം ചോദിച്ചതല്ലേ
അപ്പൊ നീ ആകാശത്ത് മഴവില്ല് വിരിയിച്ചു
ഇനി പുതിയ വെളിച്ചവും നിറങ്ങളും എന്ന് വെളിപാട് തന്നു
എല്ലാം തച്ചുടച്ച് കളയാനായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു ആ മഴവില്ല് ? "
ദൈവം ഇളവെയിൽ പരത്തി ഒരിക്കൽ കൂടി പുഞ്ചിരിച്ചു
പിന്നെ സൗമ്യതയോടെ മൊഴിഞ്ഞു
വെളിപാടുകളെ തെറ്റിച്ച് വായിക്കാൻ നിന്നോടാരു പറഞ്ഞു
നിന്നെ പണ്ട് പ്രണയിച്ചിരുന്നവരുടെ കണ്ണുനീരിൽ ചൂണ്ടു വിരലിൽ മുക്കി
അന്ന് ആകാശത്തിന്റെ ചെരുവിൽ ഞാൻ മഴവില്ല് വരക്കുമ്പോൾ
എന്റെ മനസ്സിൽ നോഹയും മലയിൽ ഉറച്ച് പോയ അവന്റെ പെട്ടകവുമായിരുന്നു
ഞാൻ ഒന്നേ ഉദ്യേശിച്ചുള്ളൂ
നിന്റെ പ്രണയ മഴക്ക് തോരാൻ സമയമായി !!
നഷ്ട പ്രണയമെന്നാല്‍ നമ്മള് തിരസ്ക്കരിക്കപ്പെട്ട പ്രണയങ്ങള്‍ മാത്രമാണ്
നമ്മളാൽ തിരസ്ക്കരിച്ചതിനെ അത് സൗകര്യപൂ൪വ്വം മറന്ന് കളയുന്നു !
കല്ലായിരുന്നു നെഞ്ചില്കണ്ണ് നീരിന്റെ ചാല് കീറി നീയാണ് അത് ഉഴുതു മറിച്ചത്ഇനി ഈ നിലത്തില്‍ വീഴുന്ന ഒരു കതിരും പതിരായി പോവില്ലഇവിടെ പൂവിടുന്ന ഓരോ ചെടിക്കും നിന്റെ സുഗന്ധമുണ്ടായിരിക്കുംവരും തലമുറകള്‍ക്കുള്ള വളം ഞാനായിരിക്കും
പെണ്ണ് കെട്ടിയവന് വളര്‍ത്ത് നായകളെ പോലെയാണ്
തുടല് പൊട്ടിച്ചാലും അന്തിയാകുമ്പോള്‍ കൂട് വിളിക്കും
ചിറകുകള് ഉള്ളവരാണ് കടലിനു മീതെ സഞ്ചരിക്കുന്നത്
സൂര്യന് കുറുകെ പറക്കുന്ന കടല്‍ കാക്കകള്‍ക്ക് മാത്രമല്ല
തിരയില്‍ നിന്നും തിരയിലേക്ക് എടുത്തെറിയപ്പെടുന്ന പടകിനും ഉണ്ടത്
ഓളത്തിനു മീതെ വരുന്ന ക്രിസ്തുവിനെ നോക്കു
ആ ചുമലുകളിലുമില്ലെ അദൃശ്യമായ ചിറകുകള് !
നിങ്ങള്‍ തിരകള്‍ക്ക് മീതെ ആയിരിക്കുമ്പോഴും പറന്നുയരുന്നില്ലെങ്കില്‍
സുഹൃത്തേ..
നിങ്ങള്‍ക്ക് ചുവട്ടിലുള്ളത് ചാവ് കടലാണ് !!
മാറ്റങ്ങള്‍ നൊസ്റ്റാള്‍ജിയയുടെ പൈലറ്റ് വാഹനമാണ് !!
സൌഹൃദങ്ങള്‍ക്ക് പരിധിയുണ്ട്
അടച്ചിട്ട വാതിലിനു മുന്നില്‍ അപേക്ഷകരുടെ നീളം കൂടുമ്പോള്‍
സംസാരങ്ങള്‍ നിലക്കുകയും നീ സമാധിയാവുകയും
ഒടുക്കം ഒരു മതം തന്നെ ആവുകയും ചെയ്യും
ഇനി നിനക്കും പിന്തുടര്ച്ചക്കാര് !!
ആള്‍ക്കൂട്ടങ്ങളെ ഒറ്റക്കാക്കിയും
ഒറ്റക്കായവരെ ആള്‍ക്കൂട്ടങ്ങള്‍ ആക്കിയും രസിക്കുന്ന സൂക്കര്‍ ബെര്‍ഗ്
നീ മരിച്ചവരുടെ പ്രൊഫൈലുകളെ അടക്കം ചെയ്യുന്നത് എവിടെയാണ് ?