Thursday, April 24, 2014

കടലിനു മീതെ സഞ്ചരിക്കുന്നവര്‍

ചിറകുകള്‍ ഉള്ളവരാണ് കടലിനു മീതെ സഞ്ചരിക്കുന്നത് 
സൂര്യന് കുറുകെ പറക്കുന്ന കടല്‍ കാക്കകള്‍ക്ക് മാത്രമല്ല 
തിരയില്‍ നിന്നും തിരയിലേക്ക് എടുത്തെറിയപ്പെടുന്ന പടകിനും ഉണ്ടത് 

ഓളത്തിനു മീതെ വരുന്ന ക്രിസ്തുവിനെ നോക്കു 
ആ ചുമലുകളിലുമില്ലെ അദൃശ്യമായ ചിറകുകള്‍ !

നിങ്ങള്‍ തിരകള്‍ക്ക് മീതെ ആയിരിക്കുമ്പോഴും പറന്നുയരുന്നില്ലെങ്കില്‍
സുഹൃത്തേ..
നിങ്ങള്‍ക്ക്  ചുവട്ടിലുള്ളത് ചാവ് കടലാണ് !!

Monday, April 21, 2014

ചെക്ക്‌ പോസ്റ്റ്‌

മാറ്റങ്ങള്‍ നൊസ്റ്റാള്‍ജിയയുടെ പൈലറ്റ് വാഹനമാണ് !! 

Wednesday, April 16, 2014

പ്രൊഫൈല്‍


സൌഹൃദങ്ങള്‍ക്ക് പരിധിയുണ്ട് 
അടച്ചിട്ട വാതിലിനു മുന്നില്‍ അപേക്ഷകരുടെ നീളം കൂടുമ്പോള്‍ 
സംസാരങ്ങള്‍ നിലക്കുകയും നീ സമാധിയാവുകയും 
ഒടുക്കം ഒരു മതം  തന്നെ ആവുകയും ചെയ്യും 

ഇനി നിനക്കും പിന്തുടര്‍ച്ചക്കാര്‍ !! 


ആള്‍ക്കൂട്ടങ്ങളെ ഒറ്റക്കാക്കിയും 
ഒറ്റക്കായവരെ ആള്‍ക്കൂട്ടങ്ങള്‍  ആക്കിയും രസിക്കുന്ന സൂക്കര്‍ ബെര്‍ഗ് 

നീ മരിച്ചവരുടെ പ്രൊഫൈലുകളെ അടക്കം ചെയ്യുന്നത്‌ എവിടെയാണ് ?