Wednesday, January 2, 2013
ഒരു പെണ്ണ് പറഞ്ഞ കഥ
ചില പ്രണയങ്ങള്‍ മുഖക്കുരു പോലെയാണ്
മോഹം കുരുവായി ജനിക്കുന്നു
കാര്യമായ ശ്രദ്ധ കൊടുക്കാതിരുന്നാല്‍ അതങ്ങ് പൊക്കോളും
പക്ഷെ നടക്കില്ല
ആദ്യത്തെ തുടിപ്പ് മുതല്‍ തലോടിക്കൊന്ടെയിരിക്കും
ചുവന്നു വീര്‍ത്തു അതൊരു വലിയ മോഹമാകും വരെ
പിന്നെ ചുറ്റിലും ചോദ്യം ഉയരുന്ന കാലം
നിനക്കിതു എന്ത് പറ്റിയെന്നു ?
നീയാകെ മാറിപ്പോയെന്നു..
നന്നാക്കാനുള്ള മരുന്നും അവര്‍ തന്നെ നിര്‍ദേശിക്കും
ഒടുക്കം...
അതിജീവനത്തിന്റെ അവസാന ശ്രമവും പരാജയപ്പെടുന്ന നിമിഷം ...
വളര്‍ന്നു വലുതായ മോഹത്തിന്റെ ഇരു വശങ്ങളിലും നമ്മള്‍ തന്നെ വിരലുകള്‍ അമര്‍ത്തുകയായി
അറ്റം തുടുത്ത് തുടുത്ത് , കൂര്‍ത്ത് കൂര്‍ത്ത്
വേദന അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ നമ്മള്‍ കണ്ണുകള്‍ ഇറുക്കിയടക്കും
ആദ്യം വെളുത്ത്, പിന്നെ റോസ് നിറത്തില്‍ ഒടുക്കം പൊട്ടിയ കവിളിലൂടെ
ചോര നിറത്തില്‍ തന്നെ രക്തം കിനിഞ്ഞിറങ്ങും
നീ മാറ്റപ്പെടുകയാണ് !
ഇന്ന്
അമ്മയുടെ പൊടിക്കൈയും, ക്രീമും, ഫേസ് വാഷും മാറി മാറി ഉപയോഗിക്കുന്ന എന്റെ മുഖത്തിപ്പോള്‍ കുരുക്കള്‍ ഇല്ല
പക്ഷെ വലിയൊരു കുഴിയുണ്ട്
നിനക്കൊഴികെ മറ്റാര്‍ക്കും നികത്താനാകാത്തത്
Subscribe to:
Posts (Atom)